---
title: "നിതിൻ രാജ് മരണക്കേസ്: ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു"
english_title: "Dr MK Ram Remanded for 14 Days in Nithin Raj Death Case, Shifted to Kannur Jail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374220/nithin-raj-case-dr-mk-ram-remanded-kannur-sub-jail`"
published_at: "2026-07-24T04:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62a2eb92581_1000189968.jpg"
keywords: ["Nithin Raj", "Dr MK Ram", "Dental College", "Remand"]
---

# നിതിൻ രാജ് മരണക്കേസ്: ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

> **Lead Summary:** **തലശ്ശേരി**: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് റാമിനെ കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.

## Article Content

**തലശ്ശേരി**: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് റാമിനെ കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് പുതിയ അന്വേഷണ സംഘം റാമിനെ വീണ്ടും അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘം അറസ്റ്റ് അപേക്ഷ നൽകുന്നതിന് മുൻപേ റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് മുൻപ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കോടതി അന്ന് റാമിനെ വിട്ടയച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374220/nithin-raj-case-dr-mk-ram-remanded-kannur-sub-jail`)